
ഛത്തീസ്ഗഡ് ബിലാസ്പൂരിൽ നമ്പര്‍ ബ്ലോക്ക് ചെയ്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ കാമുകി കാമുകനെ കുത്തിക്കൊലപ്പെടുത്തി. കാംത പ്രസാദ് സൂര്യവംശിയെ (25) ആണ് തര്‍ക്കത്തിനൊടുവില്‍ കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ റോഷ്നി സൂര്യവംശിയെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ഒരു ഹോട്ടലിൽ ജോലി ചെയ്തു വരികയായിരുന്ന സൂര്യവംശി, ആറ് മാസം മുൻപാണ് ഇൻസ്റ്റാഗ്രാമിലൂടെ 22 കാരിയായ റോഷ്നി സൂര്യവംശിയെ കണ്ടുമുട്ടിയത്. പിന്നീട് ആ ബന്ധം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. ALSO READ: ഓൺലൈൻ ഗെയിമിനോടുള്ള അമിതാസക്തി; ഉത്തർപ്രദേശിൽ മൂന്ന് സഹോദരിമാർ […]
The post ഇൻസ്റ്റഗ്രാമിലൂടെ തുടങ്ങിയ പ്രണയം, നമ്പര്‍ ബ്ലോക്ക് ചെയ്തത് പ്രകോപിപ്പിച്ചു; ഛത്തീസ്ഗഡില്‍ കാമുകി യുവാവിനെ കൊലപ്പെടുത്തി appeared first on Kairali News | Kairali News Live.
