
ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നു. ദില്ലി, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശൈത്യ തരംഗ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദില്ലിയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരുന്ന ദിവസങ്ങളിൽ താപനില 5 ഡിഗ്രിയിലേക്ക് താഴുമെന്നാണ് മുന്നറിയിപ്പ്. നിലവിൽ ദില്ലിയിലെ പല മേഖലകളിലും താഴ്ന്ന താപനില 7 ഡിഗ്രി ആണ് രേഖപ്പെടുത്തിയത്. കശ്മീർ, ഹിമാചൽ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ മഞ്ഞുവീഴ്ച ഉണ്ടാകുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ALSO READ: തെരഞ്ഞെടുപ്പിനൊപ്പം ചൂടുപിടിക്കുന്ന ‘വടപാവ്’; മുംബൈയിൽ വീണ്ടും ‘വടപാവ് രാഷ്ട്രീയം’ ട്രെൻഡിംഗ് […]
The post ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നു; മഞ്ഞുവീഴ്ച മുന്നറിയിപ്പും നൽകി കാലാവസ്ഥാവകുപ്പ് appeared first on Kairali News | Kairali News Live.
