
എൻസിപി ലയന ചർച്ചകളിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് യാതൊരു പങ്കുമില്ലെന്നും, അഭിപ്രായം പറയാൻ അവകാശവുമില്ലെന്നും എൻസിപി സ്ഥാപക മേധാവി ശരദ് പവാർ. ബാരാമതിയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഫഡ്നാവിസിന്റെ പരാമർശങ്ങൾക്ക് കടുത്ത ഭാഷയിൽ പവാർ മറുപടി നൽകിയത്. ബജറ്റിന് പിന്നാലെ മാധ്യമങ്ങളോട് കണ്ടപ്പോഴായിരുന്നു എൻ സി പി ലയന ചർച്ചകളെ കുറിച്ചുള്ള സാദ്ധ്യതകൾ തള്ളി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പ്രതികരിച്ചത്. അത്തരമൊരു നീക്കമുണ്ടായിരുന്നുവെങ്കിൽ അജിത് പവാർ തന്നെ വിശദാംശങ്ങൾ തന്നോട് പങ്ക് വെക്കുമായിരുന്നുവെന്നായിരുന്നു മുഖ്യമന്ത്രി ഫഡ്നാവിസിന്റെ പ്രതികരണം. […]
The post എൻസിപി ലയന ചർച്ചകളിൽ ഫഡ്നാവിസ് അഭിപ്രായം പറയേണ്ടതില്ലെന്ന് ശരദ് പവാർ; കലങ്ങി മറിഞ്ഞ് മഹാരാഷ്ട്ര രാഷ്ട്രീയം appeared first on Kairali News | Kairali News Live.
