
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തിരികെ കൊണ്ടുവരുന്നതിനെ ചെറുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. 38ാമത് കേരള ശാസ്ത്ര കോണ്‍ഗ്രസിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐതിഹ്യങ്ങളിലെയും പുരാവൃത്തങ്ങളിലെയും യുക്തിപൂര്‍ണമല്ലാത്ത കഥകളെ, പണ്ടേ ഇവിടെ ഉണ്ടായിരുന്ന കണ്ടുപിടുത്തം എന്നുപറഞ്ഞ് തറവാടിത്തഘോഷണ മാതൃകയില്‍ അവതരിപ്പിക്കുന്നതു തുറന്നുകാട്ടണം. അതിനുതകും വിധത്തില്‍ ശാസ്ത്ര വിജ്ഞാനത്തെയും ഗവേഷണങ്ങളെയും പ്രയോജനപ്പെടുത്തുന്ന ചര്ച്ചകളുണ്ടാകമെന്നും മുഖ്യമന്ത്രി പറഞ്ഞു. സമൂഹത്തെ പുരോഗമനപരമായി മാറ്റിമറിക്കാന്‍ കഴിയുന്ന ശാസ്ത്രത്തിന്റെ ശേഷിയില്‍ വിശ്വാസമുള്ള ഏതൊരാളും മാനവികയുടെ പക്ഷത്ത് ഉറച്ചുനില്‍ക്കണം. ആ നിലപാട് സമൂഹത്തിലാകെ പ്രചരിപ്പിക്കാന്‍ കഴിയുമ്പോഴേ സയന്‍സ് […]
The post ഐതിഹ്യങ്ങളിലെ കെട്ടുകഥകളെ ശാസ്ത്രമെന്ന് വിളിക്കുന്നത് തറവാടിത്തഘോഷണം; അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ശാസ്ത്രബോധം ആയുധമാക്കണമെന്ന് മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.
