
സൊമാറ്റോ ഡെലിവെറിക്കെത്തിയ യുവാവിൻ്റെ പിറന്നാള്‍ ആഘോഷിച്ച വീഡിയോ വൈറലായി. ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയാണ് ഇൻസ്റ്റഗ്രാമില്‍ വൈറലായത്. “ഭക്ഷണം ഡെലിവെറി ചെയ്യാൻ വന്നു. പക്ഷേ ഞങ്ങൾ അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിച്ചു” എന്ന അടിക്കുറിപ്പോടെയാണ് മൻഷാറാം വർമ്മ ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവെച്ചത്. അപ്രതീക്ഷിതമായി സംഭവിച്ചതിനോട് സൊമാറ്റോ റൈഡര്‍ എങ്ങനെ പ്രതികരിക്കണമെന്ന് അറിയാതെ ഇരിക്കുന്നത് വീഡിയോയില്‍ കാണാനാകും. ആദ്യം ആശ്ചര്യമാണ് ഡെലിവറി ഏജൻ്റിനുണ്ടായത്. പിന്നാലെ പുഞ്ചിരിച്ചുകൊണ്ട്, മെഴുകുതിരികൾ ഊതിക്കെടുത്തി കേക്ക് മുറിക്കുകയായിരുന്നു. പിന്നാലെ കുടുംബം കയ്യടിക്കുകയും അവൻ്റെ സന്തോഷത്തില്‍ പങ്കുചേരുകയും ചെയ്തു. […]
The post ഓര്‍ഡര്‍ നല്‍കാനെത്തി, എന്നാല്‍ കാത്തിരുന്നത് മറ്റൊരു സന്തോഷം: വൈറലായി സൊമാറ്റോ ഡെലിവറി ഏജൻ്റിൻ്റെ പിറന്നാള്‍ ആഘോഷം appeared first on Kairali News | Kairali News Live.
