
സംസ്ഥാനത്തെ ഓറിയന്റൽ സ്കൂളുകളിലെ വിദ്യാർഥികൾക്ക് മാതൃഭാഷാ പഠനത്തിന് അവസരമൊരുക്കുന്ന ‘മലയാളശ്രീ’ പദ്ധതി മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ഒരു കുട്ടിക്ക് മാതൃഭാഷ നിഷേധിക്കുന്നത് സ്വന്തം മണ്ണിനെയും സംസ്കാരത്തെയും അറിയുന്നതിൽ നിന്ന് അവരെ വിലക്കുന്നതിന് തുല്യമാണെന്നും ആ നീതിനിഷേധം ‘മലയാളശ്രീ’യിലൂടെ സർക്കാർ അവസാനിപ്പിക്കുകയാണെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. 2011-ൽ ഉത്തരവിറങ്ങിയിട്ടും പൂർണ്ണമായി നടപ്പാകാതിരുന്ന പദ്ധതിയാണ് സർക്കാർ നിശ്ചയദാർഢ്യത്തോടെ യാഥാർത്ഥ്യമാക്കിയത്. കേരളത്തിലെ 9 ജില്ലകളിലായി പ്രവർത്തിക്കുന്ന 38 ഓറിയന്റൽ സ്കൂളുകളിലെ കുട്ടികൾക്ക് ഇനി മുതൽ സംസ്കൃതത്തിനും അറബിക്കിനും […]
The post ഓറിയൻ്റൽ സ്കൂളുകളിൽ ഇനി മലയാളം മുഴങ്ങും: ‘മലയാളശ്രീ’ പദ്ധതിക്ക് തുടക്കമായി appeared first on Kairali News | Kairali News Live.
