

കരുനാഗപ്പള്ളിയിൽ കോൺഗ്രസിന് റിബൽ. യൂത്ത് കോൺഗ്രസ് നേതാവ് ബോബൻ ജി നാഥാണ് ഇന്ന് പത്രിക സമർപ്പിച്ചത്. കോൺഗ്രസ് നേതൃത്വത്തിന്റെ അവഗണനയിൽ പ്രതിഷേധിച്ചാണ് ബോബൻ, സി.ആർ മഹേഷിനെതിരെ മത്സരിക്കുന്നത്. തെരഞ്ഞെടുപ്പ് ആവേശം കൊടുംമ്പിരികൊള്ളുമ്പോൾ സ്ഥാനാർഥികൾ നാമനിർദ്ദേശ പത്രിക സമർപ്പണത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. സ്ഥാനാർഥികൾ വലിയ ആവേശത്തോടെ പത്രിക നൽകി പ്രചാരണത്തിന്റെ അടുത്ത ഘട്ടത്തിലേയ്ക്ക് നീങ്ങുന്നു. തുടക്കംമുതലേ കല്ലുകടിയായിരുന്നു കോൺഗ്രസിൽ. കുപ്പായം തുന്നിവെച്ചിരുന്നവർക്കൊന്നും സീറ്റ് കിട്ടിയതും ഇല്ല. അടിപിടിയോടെ കോൺഗ്രസ് മുന്നോട്ട് പോകുമ്പോൾ കരുനാഗപ്പള്ളിയിൽ ഇതാ റിബലും പുറത്തുവന്നിരിക്കുന്നു. ബോബൻ ജി […]
The post കരുനാഗപ്പള്ളിയിൽ കോൺഗ്രസിന് റിബൽ; യൂത്ത് കോൺഗ്രസ് നേതാവ് ബോബൻ ജി നാഥ് പത്രിക സമർപ്പിച്ചു appeared first on Kairali News | Kairali News Live.