
ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള ദസ്നയിൽ വസ്ത്രങ്ങൾ അഴുക്കായതിന്റെ പേരിൽ ആറ് വയസ്സുകാരിയെ അച്ഛനും രണ്ടാനമ്മയും ചേർന്ന് മർദ്ദിച്ചു കൊന്നു. അക്രം, രണ്ടാനമ്മ നിഷ എന്നിവരാണ് മകൾ ഷിഫയെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയത്. കഴിഞ്ഞ ഞായറാഴ്ച റോഡിൽ കളിച്ചുകൊണ്ടിരുന്ന ഷിഫ അബദ്ധത്തിൽ അഴുക്കുചാലിലേക്ക് വഴുതി വീഴുകയായിരുന്നു. വസ്ത്രങ്ങളിൽ അഴുക്ക് പറ്റിയത് കണ്ടപ്പോൾ അക്രവും നിഷയും ചേർന്ന് കുട്ടിയെ ക്രൂരമായി മർദ്ദിക്കുകയും തുടർന്ന് കഠിനമായ തണുപ്പിൽ വീടിന്റെ പുറത്ത് ഉപേക്ഷിക്കുകയും ചെയ്തു. തിങ്കളാഴ്ച രാവിലെയാണ് ഷിഫ മരിച്ചത്. അയൽക്കാരുടെ പരാതിയെ തുടർന്ന് […]
The post കളിക്കുന്നതിനിടെ വസ്ത്രങ്ങളിൽ അഴുക്കായി; യുപിയിൽ ആറ് വയസ്സുകാരിയെ അച്ഛനും രണ്ടാനമ്മയും ചേർന്ന് തല്ലിക്കൊന്നു appeared first on Kairali News | Kairali News Live.
