

നെയ്യാർ ഡാമിന്റെ ജലസംഭരണിക്ക് നടുവിൽ ഒറ്റപ്പെട്ടുപോയ ഒരു ജനതയുടെ പതിറ്റാണ്ടുകൾ നീണ്ട യാത്രാദുരിതത്തിന് അറുതിയാകുന്നു. അമ്പൂരി പഞ്ചായത്തിലെ തൊടുമല നിവാസികളുടെ ചിരകാല സ്വപ്നമായ കുമ്പിച്ചൽക്കടവ് പാലം ഫെബ്രുവരി 11-ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. കരിപ്പയാറിന് നടുവിൽ തുരുത്തായി മാറിയ ആദിവാസി ഊരുകളിലെ ആയിരത്തോളം വരുന്ന ജനങ്ങൾക്ക് ഈ പാലം പുതിയൊരു ജീവിതരേഖയായി മാറും. എൽ.ഡി.എഫ് സർക്കാരിന്റെ ഇച്ഛാശക്തിയിൽ കിഫ്ബി വഴി 24.71 കോടി രൂപ ചെലവഴിച്ചാണ് ഈ ബൃഹദ് പദ്ധതി യാഥാർത്ഥ്യമാക്കിയത്. പതിറ്റാണ്ടുകളായി പുറംലോകത്തെത്താൻ […]
The post കാത്തിരിപ്പിന് വിരാമം: അമ്പൂരിയുടെ സ്വപ്നമായ കുമ്പിച്ചൽക്കടവ് പാലം ഫെബ്രുവരി 11-ന് മുഖ്യമന്ത്രി നാടിനു സമർപ്പിക്കും appeared first on Kairali News | Kairali News Live.