
സ്വർണ്ണവിലയുടെ കുതിപ്പിന് ഇന്നും ശമനമില്ല. ചൊവ്വാഴ്ച സർവകാല റെക്കോർഡ് രേഖപ്പെടുത്തിയ സ്വർണവില ബുധനാഴ്ചയും മുകളിലോട്ടുള്ള പ്രയാണം തുടർന്നു. ഒരു പവന് 800 രൂപ വർധിച്ചതോടെ സ്വർണവില 1,05,320 രൂപയായി ഉയർന്നു. ഇന്നലെ ഒരു പവൻ സ്വർണത്തിന് 1,04,520 രൂപയായിരുന്നു വില. ഒരു ഗ്രാം സ്വർണത്തിൻ്റെ വില 13,065 യായിരുന്നു ഇന്നലെ. ഇന്നതിൽ 100 രൂപയുടെ വർധനവുണ്ടായി. നിലവിൽ 13,165 രൂപയാണ് ഒരു ഗ്രാമിന് വില. കഴിഞ്ഞ ഡിസംബറിലാണ് സ്വർണം ആദ്യമായി ഒരു ലക്ഷം രൂപ എന്ന പരിധി […]
The post കുതിപ്പ് തുടർന്ന് സ്വർണ്ണം; വില സർവകാല റെക്കോർഡിലേക്ക് appeared first on Kairali News | Kairali News Live.
