
കുവൈത്തിന് പുറത്ത് പ്രവർത്തിച്ചിരുന്ന അന്താരാഷ്ട്ര ലഹരിമരുന്ന് കടത്ത് ശൃംഖലയുമായി ബന്ധപ്പെട്ട കേസിൽ രണ്ട് ഇന്ത്യൻ പ്രവാസികളെ വധശിക്ഷയ്ക്ക് വിധിച്ച് ക്രിമിനൽ കോടതി. ജഡ്ജി ഖാലിദ് അൽ-തഹൂസ് അധ്യക്ഷനായ ബെഞ്ചാണ് സുപ്രധാന വിധി പ്രസ്താവിച്ചത്. കുവൈത്ത് ആഭ്യന്തര മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ച വിപുലമായ സുരക്ഷാ ഓപ്പറേഷന്റെ ഭാഗമായാണ് കേസിലെ അന്വേഷണവും വിചാരണയും നടന്നത്. രാജ്യത്തേക്ക് വൻതോതിൽ ലഹരിമരുന്നുകൾ കടത്താനുള്ള ക്രിമിനൽ നീക്കം സുരക്ഷാ സേന സമയബന്ധിതമായി കണ്ടെത്തി പരാജയപ്പെടുത്തിയതായി അധികൃതർ വ്യക്തമാക്കി. ഇതോടെ ലഹരിമരുന്നുകൾ ആഭ്യന്തര വിപണിയിലെത്തുന്നത് പൂർണമായി […]
The post കുവൈത്തിൽ വൻ ലഹരിമരുന്ന് വേട്ട: രണ്ട് ഇന്ത്യക്കാർക്ക് വധശിക്ഷ appeared first on Kairali News | Kairali News Live.
