

വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച ‘കേരള സ്റ്റോറി 2’ എന്ന സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സിനിമ നേരിൽ കണ്ട് ഉള്ളടക്കം വിലയിരുത്തുമെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. സിനിമ കാണുന്നതിനുള്ള തീയതിയും സമയവും കോടതി ഇന്ന് അറിയിക്കും. കേരളത്തെ വർഗീയതയുടെയും മതപരിവർത്തനത്തിന്റെയും കേന്ദ്രമായി ചിത്രീകരിച്ച് അപകീർത്തിപ്പെടുത്താനാണ് സിനിമ ശ്രമിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി കണ്ണൂർ സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് കോടതിയെ സമീപിച്ചത്. ALSO READ […]
The post കേരള സ്റ്റോറി 2: സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന ഹർജി ഇന്ന് വീണ്ടും ഹൈക്കോടതിയിൽ appeared first on Kairali News | Kairali News Live.