
കേസ് ഒഴിവാക്കിത്തരാം എന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ ബി ജെ പി നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. എറണാകുളം കോതമംഗലത്താണ് സംഭവം. ബി ജെ പി കോതമംഗലം നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ മാങ്ങോട്, മണ്ഡലം സെക്രട്ടറി ടി എസ് സുനീഷ് എന്നിവർക്കെതിരെയാണ് കോതമംഗലം പൊലീസ് കേസെടുത്തത്. സംഭവം വിവാദമായതോടെ സുനീഷിൽ നിന്ന് രാജി എഴുതി വാങ്ങിയതായി ബി ജെ പി ഈസ്റ്റ് ജില്ലാ പ്രസിഡൻറ് വാർത്താക്കുറിപ്പിൽ അറിയിച്ചു. UPDATING…
The post കേസ് ഒഴിവാക്കിത്തരാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടി; ബിജെപി നേതാക്കൾക്കെതിരെ കേസെടുത്തു appeared first on Kairali News | Kairali News Live.
