
കൈക്കൂലി ആരോപണങ്ങൾ നേരിട്ട എൻഫോഴ്സ്മെന്റ്റ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടർ പി രാധാകൃഷ്ണനെ സർവീസിൽ നിന്ന് നീക്കി. കൊച്ചിയിൽ സ്വർണ്ണക്കടത്ത് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനുമായിരുന്നു. നിരവധി അഴിമതി ആരോപണങ്ങൾ ഉയർന്നതിനെത്തുടർന്ന് രാധാകൃഷ്ണനെ ചെന്നൈയിലേക്കും പിന്നീട് ശ്രീനഗറിലേക്കും സ്ഥലം മാറ്റിയിരുന്നു. നിലവിൽ ശ്രീനഗറിൽ ഡെപ്യൂട്ടി ഡയറക്ടറായി പ്രവർത്തിച്ചു വരവെയാണ് ധനമന്ത്രാലയത്തിൻ്റെ നിർണ്ണായക നടപടി. രാധാകൃഷ്ണനെതിരെയുള്ള പരാതികളിൽ ഇ ഡി നടത്തിയ പ്രാഥമികാന്വേഷണത്തിൽ വസ്തുതയുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് നിർബന്ധിത വിരമിക്കലിന് മന്ത്രാലയം ഉത്തരവിടുകയായിരുന്നു. സ്വർണക്കടത്ത് കേസിൽ രാഷ്ട്രീയം കളിച്ചെന്ന ആരോപണ വിധേയനായ ഉദ്യോഗസ്ഥൻ […]
The post കൈക്കൂലി ആരോപണങ്ങൾ നേരിട്ട എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടർ പി രാധാകൃഷ്ണനെ സർവീസിൽ നിന്ന് നീക്കി appeared first on Kairali News | Kairali News Live.
