

കൊച്ചി കോർപ്പറേഷൻ ബജറ്റ് ചോർന്നു. കോർപ്പറേഷൻ കൗൺസിലിൽ അവതരിപ്പിക്കേണ്ട ബജറ്റ് കണക്കുകളാണ് മാധ്യമങ്ങളിലൂടെ ചോർന്നത്.നാളെ ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് കണക്കുകൾ ചോർന്നത്. കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് സെക്രട്ടറിയ്ക്ക് പരാതി നൽകിയതായാണ് റിപ്പോർട്ട്. ബജറ്റ് ചോർത്തിയ നടപടി മുനിസിപ്പാലിറ്റി ചട്ടങ്ങൾക്ക് വിരുദ്ധമെന്ന് പ്രതിപക്ഷ നേതാവ് വി എ ശ്രീജിത്ത് പറഞ്ഞു. ബജറ്റ് അവതരണത്തിന് 2 ദിവസം മുമ്പ് മാധ്യമങ്ങൾക്ക് നൽകിയ വാർത്താക്കുറിപ്പിലാണ് ബജറ്റ് കണക്കുകളും ഉൾപ്പെടുത്തിയത്. updating…
The post കൊച്ചി കോർപ്പറേഷൻ കൗൺസിലിൽ അവതരിപ്പിക്കേണ്ട ബജറ്റ് കണക്കുകൾ മാധ്യമങ്ങളിലൂടെ ചോർന്നു appeared first on Kairali News | Kairali News Live.