
കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഇടപ്പള്ളി ടോൾ ജംഗ്ഷന് സമീപം വൈകിട്ട് ആറരയോടെ ആയിരുന്നു സംഭവം. ഇടപ്പള്ളി സ്വദേശി ശ്രീകുമാർ സഞ്ചരിച്ച കാർ ആണ് കത്തിയത്. വാഹനം പൂർണമായും കത്തി നശിച്ചു. പുക ഉയരുന്നത് കണ്ട് യാത്രക്കാർ കാറിൽ നിന്നും പുറത്തിറങ്ങിയതിനാൽ വലിയ ദുരന്തം ഒഴിവായി. അപകടത്തെ തുടർന്ന് ഇടപ്പള്ളിക്കും കളമശേരിക്കും മധ്യേ ഏറെ നേരം ഗതാഗത കുരുക്ക് രൂക്ഷമായിരുന്നു. updating…
The post കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ആളപയാമില്ല appeared first on Kairali News | Kairali News Live.
