
കൊല്ലം മുഖത്തലയിൽ ഗ്യാസ് ഗോഡൗണിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന ആയിരത്തോളം സിലിണ്ടറുകൾ പിടികൂടി. കണിയാംതോട് പ്രവർത്തിച്ചു വന്ന ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ ഗ്യാസ് ഗോഡൗണിൽ നിന്നാണ് സിലിണ്ടറുകൾ പിടികൂടിയത്. ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് സിലിണ്ടറുകൾ കണ്ടെത്തിയത്. ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ ലൈസൻസ് ഉള്ള ഗോഡൗണിൽ നിന്നും ലഭിച്ച സിലിണ്ടറുകളിൽ എൺപത് ശതമാനത്തിലധികവും ഇന്ത്യൻ ഓയിൽ കോർപറേഷന്റെ സിലിണ്ടറുകളാണ് എന്നാണ് റിപ്പോർട്ട്. Also Read: ഭരണപ്രതിസന്ധിക്കിടയിൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ സെക്രട്ടറിയേറ്റിൽ ഉന്നത തല യോഗം ചേർന്നു പശ്ചിമേഷ്യന്‍ […]
The post കൊല്ലത്ത് അനധികൃതമായി സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകൾ പിടികൂടി appeared first on Kairali News | Kairali News Live.
