
വെനസ്വേല ആക്രമിച്ച് മഡൂറോയെ കടത്തിയതിന് പിന്നാലെ, മെക്സിക്കോയും കൊളംബിയയുമാണ് തന്റെ ഹിറ്റ്ലിസ്റ്റിലെ അടുത്ത ലക്ഷ്യങ്ങൾ എന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെളിപ്പെടുത്തിയിരുന്നു. ഇതിനെതിരെ ആഞ്ഞടിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ രംഗത്തെത്തി. “എന്നെ വന്ന് കൊണ്ടുപോകൂ. ഞാൻ നിങ്ങൾക്കായി ഇവിടെ കാത്തിരിക്കുകയാണ്” എന്നായിരുന്നു വെനസ്വേലയിലെ യുഎസ് ആക്രമണത്തെ വിമർശിച്ച് നടത്തിയ പ്രസ്താവനയിൽ പെട്രോ വെല്ലുവിളിച്ചത്. വെനസ്വേലയിലേത് പോലെയായിരിക്കില്ല, കൊളംബിയയുടെ പ്രതികരണമെന്നും, പർവതങ്ങളിൽ ആയിരക്കണക്കിന് വരുന്ന ഗൊറില്ല പോരാളികളായിരിക്കും യുഎസിനെ കാത്തിരിക്കുകയെന്നും അദ്ദേഹം പറഞ്ഞു. 1990-കളിൽ ഇടതുപക്ഷ […]
The post കൊളംബിയ ഹിറ്റ്ലിസ്റ്റിലെന്ന് ട്രംപ്; ധൈര്യമുണ്ടെങ്കിൽ വന്ന് കൊണ്ടുപോകാൻ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് appeared first on Kairali News | Kairali News Live.
