

നീണ്ടൂർ മൂഴിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ വിഗ്രഹത്തിൽ ചാർത്തിയിരുന്ന സ്വർണ്ണ, വെള്ളി ആഭരണങ്ങൾ കവർന്ന കേസിൽ ബിജെപി പ്രാദേശിക നേതാവ് അറസ്റ്റിൽ. നീണ്ടൂർ സ്വദേശിയായ സനൽ നമ്പൂതിരിപ്പാടിനെയാണ് ഏറ്റുമാനൂർ പോലീസ് പിടികൂടിയത്. ക്ഷേത്രത്തിലെ സ്വർണ്ണമാല, വെള്ളി അങ്കി, വെള്ളി മാല എന്നിവയാണ് ഇയാൾ മോഷ്ടിച്ചത്.ദീർഘകാലമായി ബിജെപിയിൽ സജീവമായിരുന്ന സനൽ നമ്പൂതിരിപ്പാട് കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. കൂടാതെ പാർട്ടിയുടെ മുൻ മണ്ഡലം ഭാരവാഹിയായും ഇയാൾ പ്രവർത്തിച്ചിട്ടുണ്ട്.
The post ക്ഷേത്രത്തിലെ ആഭരണങ്ങൾ കവർന്നു; ബി.ജെ.പി പ്രാദേശിക നേതാവ് നീണ്ടൂർ സ്വദേശി സനൽ അറസ്റ്റിൽ appeared first on Kairali News | Kairali News Live.