
മരുത്തടിയിൽ ക്ഷേത്രോത്സവത്തിനിടെ വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം. കൊല്ലം കുന്നത്തൂർ സ്വദേശി ഹരികൃഷ്ണനാണ് മദ്യപസംഘത്തിന്റെ ആക്രമണത്തിന് ഇരയായത്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. മർദ്ദനമേറ്റ ഹരികൃഷ്ണൻ നിലവിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഉത്സവത്തോടനുബന്ധിച്ചുള്ള പരിപാടിക്കിടെയാണ് മദ്യപ സംഘം ഹരികൃഷ്ണനുമായി തർക്കത്തിൽ ഏർപ്പെടുന്നത്. തുടർന്ന് സംഘം ചേർന്നെത്തിയ ഇവർ ഹരികൃഷ്ണനെ ക്രൂരമായി മർദിക്കുകയായിരുന്നു. തടികൊണ്ട് ഹരികൃഷ്ണന്റെ തലയ്ക്ക് അടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ALSO READ:യുഡിഎഫ് അധികാരത്തിൽ വന്നാൽ മതേതരത്വം ചില്ലുകൊട്ടാരം പോലെ തകരും; ഏറ്റവുമധികം വർഗീയത പറയുന്ന നേതാവ് വിഡി […]
The post ക്ഷേത്രോത്സവത്തിനിടെ മദ്യപസംഘത്തിന്റെ ക്രൂര മർദ്ദനം, തടികൊണ്ട് തലയ്ക്കടിച്ചു; വിദ്യാർഥി അതീവ ഗുരുതരാവസ്ഥയിൽ appeared first on Kairali News | Kairali News Live.
