
ഒരു വർഷത്തിനകം ഹൈഡ്രജൻ ഫ്യൂവൽ സെൽ ഇലക്ട്രിക് ബസുകൾ നിരത്തലിറങ്ങുന്ന ആദ്യത്തെ വിമാനത്താവളമായി കൊച്ചിൻ ഇന്റർ നാഷണൽ എയർപോർട്ട്. കേരള ഹൈഡ്രജൻ വാലി പദ്ധതിയുടെ ഭാഗമായി ദേശീയ ഗ്രീൻ ഹൈഡ്രജൻ മിഷനിന്റെ പിന്തുണയോടെയാണ് ബസുകൾ രംഗത്തിറക്കുന്നത്. ഇതിനായി കേരള ഹൈഡ്രജൻ വാലി ഇന്നൊവേഷൻ ക്ലസ്റ്റർ (K-HVIC) ഫൗണ്ടേഷനും സിയാലും തമ്മിലുള്ള ധാരണാപത്രം ഒപ്പുവച്ചു. മൂന്ന് ഹൈഡ്രജൻ ഫ്യൂവൽ സെൽ ഇലക്ട്രിക് ബസുകളാണ് വിമാനത്താവളത്തിന് ലഭിക്കുക. ബസുകളുടെ പ്രവർത്തന മാതൃകയും റൂട്ടുകളും സിയാൽ തീരുമാനിക്കും. പദ്ധതി നടപ്പാകുന്നതോടെ വിമാനത്താവളത്തിലെ […]
The post ചരിത്രം കുറിക്കും; ഹൈഡ്രജൻ ബസുകൾ നിരത്തിലിറക്കുന്ന ആദ്യ വിമാനത്താവളമാകാൻ സിയാൽ appeared first on Kairali News | Kairali News Live.
