
നിർമല സീതാരാമന്റെ ജനവിരുദ്ധ ബജറ്റിനെതിരെ നാളെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് അഖിലേന്ത്യ കർഷക തൊഴിലാളി യൂണിയൻ. അധ്വാനിക്കുന്ന ജനവിഭാഗത്തെ ബലികഴിച്ചു വൻകിട മൂലധനത്തെ പിന്തുണക്കുന്ന ബജറ്റിനെതിരെയാണ് ഈ പ്രതിഷേധം. കർഷകർക്കും തൊഴിലാളികൾക്കും പര്യാപ്തമായ വിഹിതം ബജറ്റിൽ നൽകുന്നില്ല. ചെറുകിട കർഷകരെ പിന്തുണയ്ക്കുന്നതിനുള്ള മിക്കവാറും എല്ലാ നിർണായക പദ്ധതി വിഹിതങ്ങളും വെട്ടിക്കുറച്ചു എന്നു തുടങ്ങിയുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. പ്രധാനമന്ത്രി ഫസൽ ബീമ യോജന, പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന, പ്രധാനമന്ത്രി കൃഷി വികാസ് യോജന എന്നിവയ്ക്കുള്ള വിഹിതവും […]
The post ജനവിരുദ്ധ കേന്ദ്ര ബജറ്റ്: നാളെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് അഖിലേന്ത്യ കർഷക തൊഴിലാളി യൂണിയൻ appeared first on Kairali News | Kairali News Live.
