
തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസിലെ സംസ്കൃത വിഭാഗത്തിൽ വീണ്ടും വിവാദം. ജാതി അധിക്ഷേപ ആരോപണം നേരിട്ട വകുപ്പ് മേധാവിക്കെതിരെ ഇപ്പോൾ ചോദ്യപേപ്പർ തിരിമറി നടത്തിയെന്ന പുതിയ പരാതിയാണ് ഉയർന്നിരിക്കുന്നത്. സംസ്കൃത വിഭാഗം എച്ച്‌ഒഡി സി.എൻ വിജയകുമാരിക്കെതിരെയാണ് ഡിപ്പാർട്ട്മെന്റിലെ തന്നെ മറ്റൊരു അധ്യാപിക പരാതിയുമായി രംഗത്തെത്തിയത്. സെമസ്റ്റർ പരീക്ഷയ്ക്കായി താൻ തയ്യാറാക്കി നൽകിയ ചോദ്യപേപ്പർ മാറ്റി മറ്റൊന്ന് വിതരണം ചെയ്തുവെന്നാണ് ആരോപണം. ‘സംസ്കൃത ഗ്രാമാറ്റിക്കൽ ട്രഡിഷൻ’ എന്ന പരീക്ഷയുടെ ചോദ്യപേപ്പറിലാണ് തിരിമറി നടന്നതെന്നാണ് പരാതി. താൻ തയ്യാറാക്കി നൽകിയ ചോദ്യപേപ്പർ […]
The post ജാതി അധിക്ഷേപത്തിന് ശേഷം ചോദ്യപേപ്പർ തിരിമറി; കാര്യവട്ടം ക്യാമ്പസിൽ വകുപ്പ് മേധാവിക്കെതിരെ വീണ്ടും പരാതി appeared first on Kairali News | Kairali News Live.
