
ഝാർഖണ്ഡിൽ ഒൻപത് ദിവസത്തിനുള്ളിൽ 22 പേരെ കൊലപ്പെടുത്തിയ കാട്ടാനയുടെ ആക്രമണം തുടരുന്നു. വെസ്റ്റ് സിംഗ്ഭും ജില്ലയിലെ ബെനിസാഗർ ഗ്രാമത്തിലാണ് ആനയുടെ നരനായാട്ട്. 48 മണിക്കൂർ നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്നലെ നടത്തിയ ആക്രമണത്തിൽ രണ്ടുപേർ കൂടി കൊല്ലപ്പെട്ടു. ബെനിസാഗർ സ്വദേശിയായ 40 വയസ്സുകാരൻ പ്രകാശ് മാൽവയും ഒരു കുട്ടിയുമാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ, ആനയെ കാട്ടിലേക്ക് തുരത്താൻ നിയോഗിക്കപ്പെട്ട വനംവകുപ്പ് സംഘത്തിലെ ഉദ്യോസ്ഥന് ഗുരുതര പരുക്കേറ്റു. അതിക്രൂരമായ ആക്രമണമാണ് ആന അഴിച്ചുവിട്ടത്. കൊല്ലപ്പെട്ട കുട്ടിയെ കൊമ്പുകൊണ്ട് കുത്തി ഉയർത്തിയതായി […]
The post ഝാർഖണ്ഡിൽ കാട്ടാനയുടെ നരനായാട്ട്: ഒൻപത് ദിവസത്തിനിടെ കൊന്നത് 22 പേരെ; പിടികൂടാനാകാതെ നട്ടം തിരിഞ്ഞ് വനംവകുപ്പ് appeared first on Kairali News | Kairali News Live.
