
ഇൻഡോറിൽ നടക്കുന്ന അണ്ടർ-15 വനിതാ ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ തകർപ്പൻ പ്രകടനവുമായി കേരളം. ഓപ്പണർ ആര്യനന്ദയുടെ വെടിക്കെട്ട് സെഞ്ചുറിയുടെ കരുത്തിൽ ചണ്ഡീഗഢിനെ 63 റൺസിനാണ് കേരളം പരാജയപ്പെടുത്തിയത്. ടൂർണമെന്റിലെ കേരളത്തിന്റെ തുടർച്ചയായ മൂന്നാം വിജയമാണിത്. ആദ്യം ബാറ്റ് ചെയ്ത കേരളം 35 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 243 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ചണ്ഡീഗഢിന് 35 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 180 റൺസ് മാത്രമാണ് നേടാനായത്. സ്കോർ – കേരളം 35 ഓവറിൽ 243/5, […]
The post തകർപ്പൻ സെഞ്ചുറിയുമായി ആര്യനന്ദ; അണ്ടർ-15 വനിതാ ഏകദിന ടൂർണമെൻ്റിൽ ചണ്ഡീഗഢിനെ തകർത്ത് കേരളത്തിന്റെ പെൺപട appeared first on Kairali News | Kairali News Live.
