
ഇന്ത്യയുടെ ഐസിസി ടി20 ലോകകപ്പ് ഒരുക്കങ്ങൾക്ക് തിരിച്ചടിയായി മധ്യനിര ബാറ്റർ തിലക് വർമ്മയ്ക്ക് പരിക്കേറ്റു. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന വിജയ് ഹസാരെ ട്രോഫിക്കിടെയാണ് ഹൈദരാബാദ് താരം പരിക്കേറ്റ് പുറത്തായത്. പരിക്ക് ഗുരുതരമല്ലെങ്കിലും, നാഗ്പൂരിൽ ആരംഭിക്കുന്ന ന്യൂസിലാൻഡിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 അന്താരാഷ്ട്ര പരമ്പരയിലെ ആദ്യ മൂന്നു മത്സരങ്ങളിൽ നിന്നും താരം പുറത്തായി. ശിവം ദുബെ, റിങ്കു സിംഗ് എന്നിവരെപ്പോലുള്ള മിഡിൽ ഓർഡർ ഓപ്ഷനുകൾ ടീമിലുണ്ടെങ്കിലും, തിലക്കിന് പകരക്കാരനായി മറ്റൊരു താരത്തെ കൂടി സ്ക്വാഡിൽ ഉൾപ്പെടുത്തേണ്ട സാഹചര്യം സെലക്ടർമാർക്ക് മുന്നിലുണ്ട്. […]
The post തിലക് വർമ്മയ്ക്ക് പകരക്കാരനെ തേടി സെലക്ടർമാർ; സാധ്യത ഈ മൂന്നു പേർക്ക് ? appeared first on Kairali News | Kairali News Live.
