
ഓട്ടൻതുള്ളൽ രംഗത്തെ പ്രഗത്ഭ കലാകാരനും പ്രശസ്ത അധ്യാപകനുമായ താമരക്കുടി കരുണാകരൻ മാസ്റ്റർ (85) അന്തരിച്ചു. തുള്ളൽ കലയെ ജനകീയമാക്കുന്നതിൽ വലിയ പങ്കുവഹിച്ച അദ്ദേഹം, ഈ രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് 2016-ൽ സംസ്ഥാന സർക്കാരിന്റെ കുഞ്ചൻ നമ്പ്യാർ പ്രതിഭ പുരസ്കാരം നേടിയിട്ടുണ്ട്. ആകാശവാണി, ദൂരദർശൻ നിലയങ്ങളിലും വിവിധ പൊതുവേദികളിലുമായി അയ്യായിരത്തിലധികം തുള്ളൽ അവതരണങ്ങൾ അദ്ദേഹം നടത്തിയിട്ടുണ്ട്. കലാരംഗത്തെ മികവിന് നൂറിലധികം പ്രാദേശിക പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. താമരക്കുടി ശിവവിലാസം വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ റിട്ടയേർഡ് അധ്യാപകൻ കൂടിയായിരുന്നു […]
The post തുള്ളൽ കലയിലെ അതുല്യ പ്രതിഭയ്ക്ക് വിട; ഓട്ടൻതുള്ളൽ ആചാര്യൻ താമരക്കുടി കരുണാകരൻ മാസ്റ്റർ അന്തരിച്ചു appeared first on Kairali News | Kairali News Live.
