

ജർമൻ വിമാനക്കമ്പനിയായ ലുഫ്താൻസയിൽ ജീവനക്കാരുടെ വമ്പൻ പണിമുടക്ക്. കമ്പനിയുടെ തൊഴിലാളി വിരുദ്ധനയങ്ങള്ക്കെതിരെയാണ് പൈലറ്റുമാരും കാബിൻ ക്രൂ ജീവനക്കാരും അടക്കം സമരം പ്രഖ്യാപിച്ചത്. പണിമുടക്കിനെ തുടർന്ന് ലുഫ്താൻസയുടെ നൂറിലധികം സർവീസുകൾ മുടങ്ങി. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ എയർലൈനുകളിലൊന്നാണ് ജീവനക്കാരുടെ സമരത്തെ തുടർന്ന് പ്രവർത്തനം നിലച്ചത്. അതേസമയം ജീവനക്കാരുടെ പണിമുടക്കിനെ വിമർശിച്ച് കമ്പനി രംഗത്തെത്തി. നാളെ മുതൽ സർവീസ് പുനരാരംഭിക്കുമെന്നും ലുഫ്താൻസ അറിയിച്ചു. പൈലറ്റുമാരുടെയും ക്യാബിൻ ക്രൂവിന്റെയും യൂണിയനുകൾ ചൊവ്വാഴ്ചയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. എയർലൈനിലെയും കാർഗോ യൂണിറ്റിലെയും പൈലറ്റുമാർക്കുള്ള […]
The post തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ജർമനിയിൽ ലുഫ്താൻസ ജീവനക്കാരുടെ വമ്പൻ പണിമുടക്ക്; നൂറിലധികം സർവീസുകൾ മുടങ്ങി appeared first on Kairali News | Kairali News Live.