
ബുധനാഴ്ച ഇന്ത്യൻ ഓഹരി വിപണി നഷ്ടത്തോടെ അവസാനിച്ചു. എക്സ്പയറി ദിനമായതിനാൽ ദിവസത്തിന്റെ ഭൂരിഭാഗവും സൂചികകൾ പരിധിക്കുള്ളിൽ നിന്ന് കൊണ്ടാണ് നീങ്ങിയത്. എന്നാൽ അവസാനഘട്ടത്തിൽ വിൽപ്പന സമ്മർദ്ദം ശക്തമായതോടെ വിപണി താഴേക്ക് വഴുതി. നിഫ്റ്റി 65 പോയിന്റ് നഷ്ടത്തോടെ 25,665.60 പോയിന്റിൽ ക്ലോസ് ചെയ്തു. ക്ലോസിംഗ് അടിസ്ഥാനത്തിൽ 25,700 നിലവാരം സംരക്ഷിക്കാൻ നിഫ്റ്റിക്ക് കഴിഞ്ഞില്ല. സെൻസെക്സ് 245 പോയിന്റ് ഇടിഞ്ഞാണ് 83,382.71ൽ വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം, ബാങ്കിംഗ് ഓഹരികളിലെ സ്ഥിരത വിപണിയിലെ നഷ്ടം വലിയ തോതിൽ കൂടാതിരിക്കാൻ സഹായിച്ചു. […]
The post നഷ്ടം തുടർന്ന് ഓഹരി സൂചികകൾ; നിഫ്റ്റി 25,700 പോയിന്റിലും താഴെ appeared first on Kairali News | Kairali News Live.
