
കുവൈറ്റിൽ നിയമങ്ങൾ കർശനമായി നടപ്പാക്കുന്ന നടപടികളുടെ ഭാഗമായി കഴിഞ്ഞ വർഷം 39487 പ്രവാസികളെ നാടുകടത്തിയതായി റിപ്പോർട്ട്. രാജ്യത്തെ നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചവർക്കെതിരെയാണ് നടപടി സ്വീകരിച്ചതെന്ന് ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കി. പൊതുസുരക്ഷയ്ക്കും സാമൂഹികക്രമത്തിനും ഭീഷണിയായ പ്രവർത്തനങ്ങൾ, ലഹരിമരുന്ന് കേസുകൾ, താമസാനുമതിയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ, തൊഴിൽ ചട്ടങ്ങൾ മറികടന്ന പ്രവർത്തനങ്ങൾ, പൊതുതാൽപര്യത്തിന് വിരുദ്ധമായ ഇടപെടലുകൾ എന്നിവയാണ് നാടുകടത്തലിന് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. രാജ്യത്തിന്റെ സുരക്ഷയും സാമൂഹികസ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഇത്തരം ഇടപെടലുകളെന്ന് അധികൃതർ അറിയിച്ചു. ALSO READ […]
The post നിയമം ലംഘിച്ചാൽ ഇനി നാട്ടിലേക്ക്: കുവൈറ്റിൽ നാടുകടത്തൽ നടപടികൾ കർശനമാക്കി അധികൃതർ appeared first on Kairali News | Kairali News Live.
