
പത്തനംതിട്ടയിൽ കാറിനുള്ളിൽ കുടുങ്ങിയ ഒന്നര വയസ്സുകാരന് രക്ഷകരായി അഗ്നിശമനസേന. പുറമറ്റം പഞ്ചായത്തിലെ പടുതോട്ടിൽ തേക്കനാൽ വീട്ടിൽ കിരൺ റ്റി മാത്യുവിൻ്റെ മകൻ ഇവാൻ ആണ് കാറിനുള്ളിൽ അകപ്പെട്ടത്. വീട്ടിലെ കാർ പോർച്ചിൽ നിർത്തിയിട്ടിരുന്ന ഓട്ടോമാറ്റിക്കായി ലോക്കാവുന്ന കാറിനുള്ളിൽ താക്കോലുമായി കയറിയ ഇവാൻ ഉള്ളിൽ അകപ്പെടുകയായിരുന്നു. ബുധനാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. കാറിനുള്ളിൽ അകപ്പെട്ട കുട്ടിയെ രക്ഷിക്കാൻ മാതാവ് അനീറ്റ അടക്കം ശ്രമിച്ചു. ശ്രമങ്ങൾ ഫലം കാണാതായതോടെ ആണ് തിരുവല്ലയിലെ അഗ്നി ശമനസേന ഓഫീസിൽ വിവരം അറിയിച്ചത്. […]
The post പത്തനംതിട്ടയിൽ കാറിനുള്ളിൽ കുടുങ്ങിയ ഒന്നര വയസ്സുകാരന് രക്ഷകരായി അഗ്നിശമനസേന appeared first on Kairali News | Kairali News Live.
