
പുതുവർഷത്തിന്റെ പുത്തൻ പ്രതീക്ഷകളുമായി സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരത്തെ അമ്മത്തൊട്ടിലിൽ ആദ്യ അതിഥി എത്തി. പത്ത് ദിവസം മാത്രം പ്രായം തോന്നിക്കുന്ന പെൺകുഞ്ഞിനെ ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് അമ്മത്തൊട്ടിലിൽ എത്തിയത്. പുതുവർഷത്തിലെ ആദ്യ നവാഗതയ്ക്ക് ‘പൗർണ്ണ’ എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി.എൽ അരുൺ ഗോപി അറിയിച്ചു. അമ്മത്തൊട്ടിലിൽ കുഞ്ഞ് എത്തിയതറിയിച്ചുള്ള അലാറം മുഴങ്ങിയ ഉടൻ തന്നെ ദത്തെടുക്കൽ കേന്ദ്രത്തിലെ മോണിറ്ററിൽ കുരുന്നിൻ്റെ ചിത്രവുമെത്തി . നഴ്സും അമ്മമാർ ഉൾപ്പടെയുള്ള […]
The post പുതുവർഷത്തിലെ ആദ്യ അതിഥി ‘പൗർണ്ണ’; തിരുവനന്തപുരം അമ്മത്തൊട്ടിലിൽ പുത്തൻ പ്രതീക്ഷകളുമായി അവളെത്തി appeared first on Kairali News | Kairali News Live.
