
2026ലെ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ) യുടെ ആദ്യ ബഹിരാകാശ ദൗത്യം നാളെ. രാവിലെ 10.17-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് പിഎസ്എൽവി സി-62 കുതിച്ചുയരും. ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-എൻ1 ഉൾപ്പെടെ 16 ഉപഗ്രഹങ്ങളാണ് ഈ ദൗത്യത്തിൽ വിക്ഷേപിക്കുന്നത്. ഹൈപ്പർസ്പെക്ട്രൽ ഇമേജിങ്ങ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ഉപഗ്രഹം ഭൗമ നിരീക്ഷണത്തിൽ മുതൽക്കൂട്ടാകും. 2025 മെയിലെ പരാജയശേഷമുള്ള പിഎസ്എൽവിയുടെ ഒരു തിരിച്ചുവരവാണിത്. ഐഎസ്ആർഒയുടെ വിശ്വസ്ത വാഹനമായ പിഎസ്എൽവിയുടെ 64-ാമത്തെ ദൗത്യമാണിത്. വാണിജ്യ വിഭാഗമായ ന്യൂസ് […]
The post പുതുവർഷത്തിലെ ആദ്യ ദൗത്യം; 16 ഉപഗ്രഹങ്ങളുമായി പിഎസ്എൽവി സി-62 വിക്ഷേപണം നാളെ appeared first on Kairali News | Kairali News Live.
