
കോഴിക്കോട് പുറമേരിയിൽ സ്കൂൾ ബസ്സിനടിയിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചു. വടകരയിലെ സ്വകാര്യ സ്കൂൾ ബസ് കടന്നുപോകുന്നതിനിടെ ടയറിനടിയിൽ പെട്ടാണ് സ്ഫോടനമുണ്ടായത്. വിദ്യാർത്ഥികളുമായി പോകുകയായിരുന്ന ബസ്സിനടിയിൽ വൻ ശബ്ദത്തോടെ സ്ഫോടനമുണ്ടായത് വലിയ പരിഭ്രാന്തി പരത്തി. തലനാരിഴയ്ക്കാണ് വലിയൊരു ദുരന്തം ഒഴിവായത്. ഇന്ന് രാവിലെയാണ് സംഭവം. റോഡിലുണ്ടായിരുന്ന സ്ഫോടകവസ്തു ബസ്സിന്റെ ടയറിൽ തട്ടിയ ഉടൻ വൻ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിന് പിന്നാലെ ബസ്സിനടിയിൽ നിന്ന് പുക ഉയർന്നതായും വെടിമരുന്നിന്റെ രൂക്ഷമായ ഗന്ധം അനുഭവപ്പെട്ടതായും ഡ്രൈവർ പറഞ്ഞു. സ്ഫോടനത്തിന്റെ ആഘാതത്തിൽ ബസ്സിന്റെ ടയറിന് […]
The post പുറമേരിയിൽ സ്കൂൾ ബസ്സിനടിയിൽ സ്ഫോടനം: ഒഴിവായത് വൻ ദുരന്തം appeared first on Kairali News | Kairali News Live.
