
എറണാകുളം പെരുമ്പാവൂരിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ വാടക വീട്ടിൽ നിന്നും 5.6 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശി ജണ്ടു ശൈഖിന്റെ വാഴക്കുളം മഞ്ഞപ്പെട്ടിയിലെ വാടക വീട്ടിൽ നിന്നുമാണ് കിടപ്പുമുറിയിൽ ചാക്കിൽകെട്ടി സൂക്ഷിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്. പെരുമ്പാവൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ പി പ്രമോദും സംഘവും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. എക്സൈസ് സംഘത്തെ കണ്ട പ്രതി വീട്ടിൽ നിന്നും ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. […]
The post പെരുമ്പാവൂരിൽ എക്സൈസ് പരിശോധനയിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ വാടക വീട്ടിൽ നിന്നും കഞ്ചാവ് പിടികൂടി appeared first on Kairali News | Kairali News Live.
