
പ്രശസ്ത കവി പ്രഭാവർമ്മയുടെ “കനൽ ചിലമ്പ്” എന്ന കവിത മോഹിനിയാട്ടമായി വേദിയിലേക്ക്. ചെന്നൈയിലെ ശ്രദ്ധേയയായ നർത്തകി ശ്രുതി ഷോബിയാണ് സ്ത്രീജീവിതത്തിന്റെ പൊള്ളുന്ന കാഴ്ചകള്‍ പകർത്തിയ “കനൽ ചിലമ്പി”നെ മോഹിനിയാട്ടത്തിലേക്ക് പറിച്ചുനടുന്നത്. നിശാഗന്ധി നൃത്തോത്സവത്തിന്റെ ഭാഗമായി നാളെ (ഫെബ്രുവരി 18) തിരുവനന്തപുരം കനകക്കുന്നിൽ വെച്ചാണ് മോഹിനിയാട്ടം അരങ്ങിലെത്തുക. കവിയും ഗാനരചയിതാവും ടെലിവിഷൻ അവതാരകനും മാധ്യമ പ്രവർത്തകനുമായ പ്രഭാവര്‍മ്മയുടെ “കനൽ ചിലമ്പ്” വായനക്കാർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ശ്രുതി ഷോബി ചിട്ടപ്പെടുത്തിയ ചുവടുകളും ഏറെ കൈയടി നേടിയിരുന്നു. കവിതയുടെ ഭാവതീവ്രത […]
The post പ്രഭാവർമ്മയുടെ ‘കനൽ ചിലമ്പ്’ മോഹിനിയാട്ടമായി വേദിയിലേക്ക്; നൃത്താവിഷ്കാരം നാളെ കനകക്കുന്നിൽ appeared first on Kairali News | Kairali News Live.
