
കൊച്ചിയിൽ വിമാനത്താവളത്തിൽ നിന്നും ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതി ആംബുലൻസിൽ പ്രസവിച്ചു. ലക്ഷദ്വീപ് സ്വദേശി നസീറ ബീഗമാണ് ആംബുലൻസിൽ വച്ച് ആൺകുഞ്ഞിന് ജന്മം നൽകിയത്. ലക്ഷദ്വീപിൽ നിന്നും ചികിത്സയ്ക്കായി ഹെലികോപ്റ്റർ മാർഗ്ഗമാണ് ഇവരെ നെടുമ്പാശേരിയിൽ എത്തിച്ചത്.ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് യുവതിയെ നെടുമ്പാശ്ശേരിയിൽ എത്തിച്ചത്. എറണാകുളം ജനറൽ ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോഴായിരുന്നു പ്രസവം. ആംബുലൻസ് അത്താണി ജംഗ്ഷനിൽ എത്തിയപ്പോഴേക്കും യുവതിക്ക് പ്രസവവേദന വർദ്ധിച്ചു. ആംബുലൻസ് ഡ്രൈവറായ ലിനോയി പോൾ ഉടൻ തന്നെ പൊലീസിൻ്റെ സഹായം തേടി. പൊലീസ് എത്തി വാഹനങ്ങൾ […]
The post പ്രസവ സംബന്ധമായ സങ്കീർണത: ഹെലികോപ്റ്ററിൽ കൊച്ചിയിലെത്തിച്ച ലക്ഷദ്വീപ് സ്വദേശിനി ആശുപത്രിയിലേക്കുള്ള വഴിമധ്യേ ആംബുലൻസിൽ പ്രസവിച്ചു appeared first on Kairali News | Kairali News Live.
