
രാഷ്ട്രീയ ഗോദയിലെന്നപോലെ കായിക ട്രാക്കിലും തന്റെ കരുത്തിന് കുറവില്ലെന്ന് തെളിയിച്ച് മുൻ പിറവം എം.എൽ.എയും അന്താരാഷ്ട്ര കായിക പ്രതിഭയുമായ എം.ജെ. ജേക്കബ്. ഇടുക്കി നെടുങ്കണ്ടത്ത് നടക്കുന്ന സംസ്ഥാന മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിൽ 80 പ്ലസ് വിഭാഗത്തിൽ മത്സരിച്ച മൂന്നിനങ്ങളിലും സ്വർണം നേടിയാണ് ഈ 85-കാരൻ വീണ്ടും താരമായത്. തന്റെ പ്രിയപ്പെട്ട ഇനങ്ങളായ ഹർഡിൽസിലും ലോങ്ജംപിലും ഇക്കുറിയും ജേക്കബ് സമാനതകളില്ലാത്ത പ്രകടനമാണ് കാഴ്ചവെച്ചത്. 85-ാം വയസ്സിലും ഹർഡിൽസുകൾ അനായാസം ചാടിക്കടക്കുന്ന മുൻ എം.എൽ.എയുടെ പ്രകടനം കാണികളെ അത്ഭുതപ്പെടുത്തി. 1958-ൽ […]
The post പ്രായം വെറും അക്കം മാത്രം! 85-ാം വയസ്സിലും മിന്നും പ്രകടനം; നെടുങ്കണ്ടം മാസ്റ്റേഴ്സ് മീറ്റിൽ മൂന്ന് സ്വർണവുമായി എം.ജെ. ജേക്കബ് appeared first on Kairali News | Kairali News Live.
