
ശ്രീകാര്യം പോങ്ങുമ്മൂട് പ്ലസ്ടു വിദ്യാർത്ഥിനിക്ക് നേരെ വളർത്ത് നായകളുടെ ആക്രമണം. മൺവിള സ്വദേശി മനോജ് ആശ ദമ്പതികളുടെ മകൾ അന്ന മരിയക്കാണ് നായകളുടെ കടിയേറ്റത്. സ്കൂൾ കഴിഞ്ഞ് കൂട്ടുകാരുമൊത്ത് വീട്ടിലേക്ക് മടങ്ങവെയാണ് ആക്രമണമുണ്ടായത്. ഇന്നലെ ഉച്ചയോടെ സ്കൂൾ കഴിഞ്ഞ് മടങ്ങവെയാണ് സംഭവം. അതീവ അപകടകാരികളായ ഇനത്തിൽപ്പെട്ട രണ്ട് നായ്കളാണ് കുട്ടിയെ ആക്രമിച്ചത് കാലിലാണ് നായ്ക്കൾ കടിച്ചത്. കാലിൽ ഗുരുതരമായി കടിയേറ്റ വിദ്യാർത്ഥിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വിദ്യാർത്ഥികളുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തുകയായിരുന്നു. ഇവരാണ് കുട്ടികളെ നായയുടെ […]
The post പ്ലസ്ടു വിദ്യാർത്ഥിനിക്ക് നേരെ രണ്ട് വളർത്തു നായകളുടെ ആക്രമണം appeared first on Kairali News | Kairali News Live.
