
തീര്‍ഥാടകലക്ഷങ്ങള്‍ കാത്തുനില്‍ക്കെ പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിച്ചു. 6.45 നാണ് വിളക്ക് തെളിഞ്ഞത്. ശബരിമല പൂങ്കാവനത്തില്‍ തിങ്ങിനിറഞ്ഞ ലക്ഷങ്ങള്‍ മകരവിളക്ക് ദര്‍ശിച്ചു. വൈകുന്നേരം നാലുമണിയോടെ ശബരിപീഠത്തിലെത്തിയ തിരുവാഭരണഘോഷയാത്രയെ ദേവസ്വം അധികാരികളും തന്ത്രി ചുമതലപ്പെടുത്തിയവരും ചേർന്ന് സ്വീകരിച്ച് ആഘോഷത്തോടെ സന്നിധാനത്തേക്ക് ആനയിച്ചു. ആഭരണപ്പെട്ടി തിരുമുറ്റത്തേക്കും മറ്റുള്ളവ മാളികപ്പുറത്തേക്കുമാണ് എത്തിച്ചത്. ആറരയ്ക്ക് തിരുവാഭരണം ചാർത്തി ദീപാരാധന നടന്നു. ഇതേസമയത്താണ് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിച്ചത്. അതേസമയം, മകരജ്യോതി ദർശനത്തിനായി പൂങ്കാവനത്തിലാകെ പർണശാല കെട്ടിയുള്ള കാത്തിരിപ്പിലാണ് തീർഥാടകരുണ്ടായിരുന്നത്. മകരസംക്രമപൂജ, തിരുവാഭരണം ചാർത്തി ദീപാരാധന, മകരജ്യോതി […]
The post ഭക്തിസാഗരത്തിൽ ശബരിമല: പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിച്ചു appeared first on Kairali News | Kairali News Live.
