
ഭിന്നശേഷി നിയമനത്തിൽ എൻ എസ് എസിന് ലഭിച്ച വിധി മറ്റുള്ള മാനേജ്മെന്റുകൾക്കും ബാധകമാക്കാൻ സർക്കാർ സുപ്രീം കോടതിയുടെ അനുമതി തേടിയതായി മന്ത്രി വി ശിവൻകുട്ടി സഭയിൽ അറിയിച്ചു. ഇതിനായി സീനിയർ അഭിഭാഷകരെയാണ് നിയോഗിച്ചിരിക്കുന്നത്. എൻഎസ്എസിന് ലഭിച്ച വിധി മറ്റ് മാനേജ്മെന്റുകൾക്കും ബാധകമാകും എന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. 2026 ഏപ്രിൽ 14 ന് ആണ് കേസ് പരിഗണിക്കുന്നത്. അനുകൂല വിധി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി വ്യക്തമാക്കി. updating…
The post ഭിന്നശേഷി നിയമനം: എൻഎസ്എസിന് ലഭിച്ച വിധി മറ്റുള്ള മാനേജ്മെന്റുകൾക്കും ബാധകമാക്കാൻ സർക്കാർ സുപ്രീംകോടതിയുടെ അനുമതി തേടി appeared first on Kairali News | Kairali News Live.
