
മലയാള ഭാഷ ബില്ലുമായി ബന്ധപ്പെട്ട കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ട്വീറ്റ് അപകടകരമെന്ന് മന്ത്രി എം ബി രാജേഷ്. മലയാള ഭാഷ അടിച്ചേൽപ്പിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞതെന്നും എന്നാൽ ഭാഷാ ന്യൂനപക്ഷ ബില്ലിൽ അങ്ങനെയില്ലെന്നും മന്ത്രി വ്യക്തമാക്കി. ‘കേരള നിയമസഭ ഐക്യകണ്ഠേന പാസാക്കിയതാണ് ബിൽ. ഭരണഘടനയ്ക്ക് പൂർണമായും വിധേയമായാണ് ബിൽ. സംഘപരിവാറിനെ പോലെ കോൺഗ്രസും വിദ്വേഷത്തിന് ശ്രമിക്കുകയാണെന്നും ബുൾഡോസർരാജിൽ വീട് തകർത്തതിൽ കേരളം പ്രതികരിച്ചതിൻ്റെ പ്രതികരമാണിതെന്നും’ മന്ത്രി ചൂണ്ടിക്കാട്ടി. സിദ്ധരാമയ്യ പ്രസ്താവന പിൻവലിക്കണമെന്നും മന്ത്രി വ്യക്തമാക്കി. ALSO READ: […]
The post മലയാള ഭാഷ ബിൽ: ‘സിദ്ധരാമയ്യയുടേത് ഉത്തരവാദിത്തമില്ലാത്ത പ്രസ്താവന; ബുൾഡോസർരാജിനെതിരെ കേരളം പ്രതികരിച്ചതിന്റെ പ്രതികാരം’:മന്ത്രി എം ബി രാജേഷ് appeared first on Kairali News | Kairali News Live.
