
കേരളം തെരഞ്ഞെടുപ്പ് ചൂടിൽ നിൽക്കുമ്പോൾ പ്രചാരണത്തിൽ ഇടതുപക്ഷം ബഹുദൂരം മുന്നിലാണ്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഇടുക്കി ജില്ലയിലെ നാല് പ്രധാന മണ്ഡലങ്ങളിൽ പര്യടനം നടത്തും. രാവിലെ 10 മണിക്ക് കട്ടപ്പനയിൽ മാധ്യമങ്ങളെ കാണുന്നതോടെയാണ് പരിപാടികൾ ആരംഭിക്കുന്നത്. തുടർന്ന് കട്ടപ്പനയിൽ ഇടുക്കി നിയോജക മണ്ഡലം സ്ഥാനാർത്ഥി റോഷി അഗസ്റ്റിന്റെ തെരഞ്ഞെടുപ്പ് കൺവൻഷനിൽ മുഖ്യമന്ത്രി സംസാരിക്കും. പിന്നീട് അടിമാലിയിൽ ദേവികുളം, തൊടുപുഴ മണ്ഡലങ്ങളുടെ സംയുക്ത കൺവൻഷനിലും വൈകുന്നേരം 4 മണിക്ക് ഉടുമ്പൻചോല മണ്ഡലം കൺവൻഷനിലും […]
The post മാറിയ കേരളം മാറിയ ഇടുക്കി; ക്യാപ്റ്റൻ്റെ പര്യടനം ഇന്ന് മലയോര മണ്ണിൽ appeared first on Kairali News | Kairali News Live.
