

എറണാകുളം ജില്ലയിൽ എൽ ഡി എഫ് സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു. കളമശ്ശേരി മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി.രാജീവ് ഉൾപ്പടെ പത്ത് എൽഡിഎഫ് സ്ഥാനാർഥികളാണ് ഇന്ന് പത്രിക സമർപ്പിച്ചത്. വൈപ്പിൻ, പിറവം, മൂവാറ്റുപുഴ മണ്ഡലങ്ങളിലെ ഇടതു സ്ഥാനാർഥികൾ തിങ്കളാഴ്ച പത്രിക സമർപ്പിക്കും. ആവേശകരമായ മുദ്രാവാക്യങ്ങൾ മുഴക്കി പ്രകടനത്തോടെയായിരുന്നു സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചത്. കളമശ്ശേരി മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി.രാജീവ് രാവിലെ 11 മണിയോടെ പ്രവർത്തകർക്കൊപ്പം തൃക്കാക്കര ജംങ്ക്ഷനിൽ നിന്നും പ്രകടനമായി കാക്കനാട് കളക്ടറേറ്റിലെത്തി. തുടർന്ന് വരണാധികാരിയായ […]
The post മുന്നോട്ട്…! എറണാകുളം ജില്ലയിൽ എൽഡിഎഫ് സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു appeared first on Kairali News | Kairali News Live.