
മടി കൊണ്ടോ വൃത്തിയുള്ള റെസ്റ്റ്റൂം ഇല്ലാത്തതിനാലോ ജോലിത്തിരക്ക് കൊണ്ടോ മൂത്രമൊഴിക്കാതെ പിടിച്ചുവയ്ക്കുന്ന ചിലരുണ്ട്. തുടർച്ചയായി ഇങ്ങനെ ചെയ്യുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് ഉണ്ടാക്കുക. ഈ ശീലം നിങ്ങളുടെ മൂത്രസഞ്ചിയെ ബാധിക്കുമെന്ന് മാത്രമല്ല, തലച്ചോറിനെ സ്വാധീനിക്കുകയും ചെയ്യും. ഏറെനേരം മൂത്രംപിടിച്ച് വയ്ക്കുന്നതിലൂടെ മൂത്രസഞ്ചി വലിഞ്ഞ് വികസിക്കും. ഇതോടെ മൂത്രം പൂർണമായും ശരീരത്തിൽ നിന്ന് പുറത്ത് പോകാത്ത സ്ഥിതിയാകും. അണുബാധയിലാകും ഇത് അവസാനം നിങ്ങളെ കൊണ്ടുചെന്നെത്തിക്കുക. വല്ലപ്പോഴും മൂത്രം പിടിച്ചുവയ്ക്കുന്നത് വലിയ പ്രശ്നമാകില്ലെങ്കിലും ശീലമാക്കിയാൽ പ്രശ്നം ഗുരുതരമാകും. ALSO READ: […]
The post മൂത്രം പിടിച്ചുവയ്ക്കല്ലേ, തലച്ചോർ ‘പണി’ തരും; അണുബാധയെയും സൂക്ഷിക്കണം appeared first on Kairali News | Kairali News Live.
