
അമേരിക്കയിലെ മെരിലാൻഡിൽ നിന്നും ന്യൂഇയർ മുതൽ കാണാതായ ഇന്ത്യൻ യുവതിയെ മുൻ കാമുകന്റെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. 27 വയസ്സുകാരിയായ നികിത ഗോദിശാലയെ കാണാനില്ല എന്ന് മുൻ കാമുകനായ അർജ്ജുൻ ശർമ്മ ജനുവരി രണ്ടിന് പരാതി നൽകിയിരുന്നു. തുടർന്നുള്ള അന്വഷണത്തിലാണ് അർജ്ജുന്റെ തന്നെ ഫ്ലാറ്റിൽ ആഴത്തിലുള്ള മുറിവുകളോടെ നികിതയുടെ മൃതദേഹം കണ്ടെത്തിയത്. മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കുത്തികൊലപ്പെടുത്തിയതായാണ് പ്രാധമിക നിഗമനം. നികിത കൊളംബിയയിലെ എലിക്കോട്ട് സിറ്റിയിലാണ് താമസിച്ചിരുന്നത്. മെരിലാൻഡ് യൂണിവേഴ്സിറ്റിയിൽ നിന്നും ഹെൽത്ത് ഇൻഫർമേഷൻ ടെക്നോളജിയിൽ ബിരുദാനന്തര […]
The post യുഎസിൽ കാണാതായ ഇന്ത്യൻ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി ; പ്രതിയെന്ന് സംശയിക്കുന്ന മുൻ കാമുകൻ ഇന്ത്യയിലേക്ക് കടന്നതായി സംശയം appeared first on Kairali News | Kairali News Live.
