
ബെംഗളൂരു യെലഹങ്കയിൽ സർക്കാർ ഭൂമി കയ്യേറി കുടിയേറ്റക്കാർക്ക് കൈമാറിയെന്ന പരാതിയിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. റവന്യൂ മന്ത്രി കൃഷ്ണ ഭൈര ഗൗഡയുടെ അടുപ്പക്കാരനായ വസിം ബെയ്ഗടക്കം രണ്ടുപേരെയാണ് അറസ്റ്റ് ചെയ്തത്. കുടിയൊഴിക്കപ്പെട്ടവർക്ക് വീട് നൽകുന്നതുമായി ബന്ധപ്പെട്ട നടപടികൾ ഇനിയും പൂർത്തിയായിട്ടില്ല. കൊഗിലുവിൽ ഖര മാലിന്യ സംസ്ക്കരണ പ്ലാൻ്റ് നിർമിക്കാൻ സർക്കാർ കൈമാറിയ ഭൂമി കയ്യേറി കുടിയേറ്റക്കാർക്ക് അനധികൃതമായി വീട് നിർമിക്കാൻ വിട്ടുനൽകിയതായി കാണിച്ച് ബാംഗ്ലൂർ സോളിഡ് വേസ്റ്റ് മാനേജ്മെൻറ് ലിമിറ്റഡ് നൽകിയ പരാതിയിൽ നാലുപേർക്കെതിരെയാണ് പോലീസ് കേസെടുത്തത്. […]
The post യെലഹങ്കയിൽ സർക്കാർ ഭൂമി കയ്യേറി കുടിയേറ്റക്കാർക്ക് കൈമാറിയെന്ന പരാതി; റവന്യൂ മന്ത്രിയുടെ അടുപ്പക്കാരൻ അടക്കം രണ്ടുപേർ അറസ്റ്റിൽ appeared first on Kairali News | Kairali News Live.
