
കമ്മീഷണർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ തിരുവനന്തപുരത്ത് നിന്നും 40 ലിറ്റർ വിദേശമദ്യം പിടികൂടി.എം.എസ്.കെ നഗർ സ്വദേശി വിനോദാണ് (35) പോലീസ് പിടിയിലായത്. ഫോർട്ട് പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ബെവ്കോയിൽ നിന്ന് വാങ്ങിയ മദ്യം ഇരട്ടി വിലയ്ക്ക് പുറത്ത് വിൽക്കാനായിരുന്നു പദ്ധതി. Also read: പാലോട് കുടവനാട് കാട്ടിൽ തീപിടിത്തം മദ്യത്തോടൊപ്പം 8650 രൂപയും പോലീസ് കണ്ടുകെട്ടി. ഇതിനെത്തുടർന്ന് കൊഞ്ചിറവിള, ആറ്റുകാൽ എന്നീ മേഖലകളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കി.
The post രഹസ്യ വിവരത്തെ തുടർന്നുള്ള അന്വേഷണത്തിൽ തിരുവനന്തപുരത്ത് നിന്നും 40 ലിറ്റർ വിദേശമദ്യം പിടികൂടി appeared first on Kairali News | Kairali News Live.
