
പത്തനംതിട്ട സ്വദേശിനി നൽകിയ പുതിയ പരാതിയിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിൽ ലഭിക്കാൻ പ്രത്യേക അന്വേഷണ സംഘം (SIT) ഇന്ന് കോടതിയിൽ അപേക്ഷ നൽകും. തിരുവല്ല കോടതിയിലാണ് പോലീസ് അപേക്ഷ സമർപ്പിക്കുക. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും, തെളിവെടുപ്പ് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കണമെന്നും പോലീസ് കോടതിയെ അറിയിക്കും. അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ച ജാമ്യാപേക്ഷയും ഇന്ന് കോടതിയുടെ പരിഗണനയ്ക്ക് വരുന്നുണ്ട്. എന്നാൽ പ്രതിക്കെതിരെയുള്ള കുറ്റങ്ങൾ ഗൗരവകരമാണെന്നും ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ […]
The post രാഹുൽ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിൽ വേണമെന്ന് പോലീസ്; ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ appeared first on Kairali News | Kairali News Live.
