
ലൈംഗിക പീഡന പരാതിയിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിനെ പീഡനം നടന്നതായി ആരോപിക്കപ്പെടുന്ന തിരുവല്ലയിലെ സ്വകാര്യ ഹോട്ടലിലെത്തിച്ച് അന്വേഷണസംഘം തെളിവെടുപ്പ് നടത്തി. 2024 ഏപ്രിൽ 8-ന് ഉച്ചയ്ക്ക് ഒരു മണിയോടെ പരാതിക്കാരിയുമായി ഹോട്ടലിൽ എത്തിയതായും മുറിയെടുത്തതായും രാഹുൽ സമ്മതിച്ചിട്ടുണ്ട്. തെളിവെടുപ്പിന് ശേഷം ഇയാളെ പത്തനംതിട്ട എ.ആർ ക്യാമ്പിലെത്തിച്ച് ചോദ്യം ചെയ്തു വരികയാണ്. ഇന്ത്യൻ എംബസി വഴി രഹസ്യമൊഴി വിദേശത്ത് താമസിക്കുന്ന പരാതിക്കാരിയുടെ രഹസ്യമൊഴി വീഡിയോ കോൺഫറൻസ് വഴി രേഖപ്പെടുത്താൻ അന്വേഷണസംഘം തീരുമാനിച്ചു. ഇന്ത്യൻ എംബസി മുഖേന ഇതിനുള്ള നടപടികൾ […]
The post രാഹുൽ മാങ്കൂട്ടത്തിലിനെ തിരുവല്ലയിലെ ഹോട്ടലിലെത്തിച്ച് തെളിവെടുത്തു; പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും appeared first on Kairali News | Kairali News Live.
